പുൽപ്പള്ളി: ശ്രീനാരായണ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനിയിൽ മെഗാ തിരുവാതിര അരങ്ങേറി. ക്ഷേത്രോത്സവദിനത്തിലെ പ്രധാനദിനമായ ഇന്നലെയായിരുന്നു വനിതാ സംഘത്തിന്റേയും കുമാരി സംഘത്തിന്റേയും നേതൃത്വത്തിൽ തിരുവാതിര. തിരുവാതിര കാണാനായി നിരവധി പേരാണ് എത്തിയത്.